NEWS
കടൽക്കൊള്ളക്കാരിൽ നിന്ന് ചരക്ക് കപ്പലിന് സംരക്ഷണമൊരുക്കി നാവിക സേന കൊച്ചി
27/05/2026 11:08 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ പശ്ചിമമേഖലയിൽ നീങ്ങിക്കൊണ്ടിരുന്ന ചരക്ക് കപ്പലിന് കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷണമൊരുക്കിനാവിക സേന. എം.വി മഷല്ലാഹ് എന്ന കപ്പലാണ് കടൽക്കൊള്ളക്കാരിൽ നിന്ന് സഹായമഭ്യർത്ഥിച്ച് സന്ദേശം പുറപ്പെടുവിച്ചത്. കപ്പലിന് സമീപം സംശയകരമായ സാഹചര്യത്തിൽ യാനങ്ങൾ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഈ സമയം ഗൾഫ് ഓഫ് ഏദനിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ പടക്കപ്പൽ ഐ.എൻ.എസ് കൊൽക്കത്ത ഉടൻ തന്നെ ചരക്കു കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. ഇതോടൊപ്പം പടക്കപ്പലിൽ നിന്നുള്ള ഹെലികോപ്റ്റർ വ്യോമ നിരീക്ഷണവും നടത്തി. ഇതോടെ കടൽക്കൊള്ളക്കാർ പിൻവലിയുകയായിരുന്നു. ഇന്ത്യൻ ഓഷ്യൻ റീജിയനിൽ കടൽക്കൊള്ളക്കാർക്കെതിരായ നീക്കത്തിലും കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിലും നാവികസേനാ സദാ സന്നദ്ധമാണെന്ന് വക്താവ് അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









